സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനത്തിനായി എറണാകുളം കേന്ദ്രമായി നടന്ന പ്രവര്‍ത്തനങ്ങള്‍

==സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എറണാകുളത്തു് - പശ്ചാത്തലം ==

==1981-1990 ആദ്യത്തെ ഡാറ്റാ കമ്യൂണിക്കേഷന്‍ സംവിധാനമായ ടെലിഗ്രാഫ് രംഗത്തുണ്ടായ മാറ്റങ്ങള്‍ - യുണിക്സില്‍ വൈദഗ്ദ്ധ്യം ==
* [http://en.wikipedia.org/wiki/Telegraphy ടെലിഗ്രാഫ് ]സേവനങ്ങള്‍ക്കുപയോഗിച്ചിരുന്ന മോഴ്സ് സംവിധാനത്തിനും പോയിന്റ്-ടു-പോയിന്റ് ടെലിപ്രിന്റര്‍ സംവിധാനത്തിനും ടെലക്സിനും പകരം എംബഡഡ് സോഫ്റ്റ്‌വെയറുകളുപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന മൈക്രോപ്രോസസര്‍ അധിഷ്ഠിത ഉപകരണങ്ങളുടെ ഉപയോഗം. ഇലക്ട്രോണിക് ടെലിപ്രിന്റര്‍ (Electronic Teleprinter) ഇലക്ട്രോണിക് കീ ബോര്‍ഡുകളും (EKB) അവയുടെ കോണ്‍സന്‍ട്രേറ്ററുകളും (EKBC) തുടര്‍ന്നു് സ്റ്റോര്‍ ആന്റ് ഫോര്‍വേര്‍ഡ് ടെലിഗ്രാഫ് (SFT) സംവിധാനവും ക്രമ പ്രവൃദ്ധമായി ഉപയോഗിക്കപ്പെട്ടു. SFT യുടെ പുരോഗമിച്ച രൂപങ്ങളായ യുണിക്സു് അധിഷ്ഠിത Store and Forward Message Switching System (SFMSS) വികസിപ്പിക്കുന്നതില്‍ ഇസിഐഎല്‍ ലിനൊപ്പം കെല്‍ട്രോണും രംഗത്തു് വന്നു. 1986 ല്‍ കെല്‍ട്രോണ്‍ നിര്‍മ്മിച്ച 64 പോര്‍ട് SFMSS തിരുവനന്തപുരം കമ്പിയാഫീസിലും കര്‍ണാടകത്തിലും സ്ഥാപിക്കപ്പെടുകയുണ്ടായി.

==1991-1995 ടെലിഗ്രാഫിന്റെ വ്യവസ്ഥാ പുനര്‍ നിര്‍മ്മാണത്തിന്റെ (System re-engineering) ആവശ്യകത ബോദ്ധ്യപ്പെടുന്നു. യുണിക്സ് വൈദഗ്ദ്ധ്യം ലിനക്സിന്റെ ഉപയോഗത്തിനു് വഴി തുറന്നു ==
*   വിവര സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടത്തിന്റെ ഫലമായി ടെലിഗ്രാഫ് സേവന മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും അതു് നേരിടുന്നതിനു് ഏറ്റെടുക്കേണ്ട സമീപനങ്ങളും  എന്‍.എഫ്.പി.ടി.ഇ. യിലെ ടെലിഗ്രാഫ് യൂണിയന്‍ തുടര്‍ച്ചയായി പഠന വിധേയമാക്കിക്കൊണ്ടിരുന്നു.  ആ പ്രവര്‍ത്തനത്തിനത്തിന്റെ ഭാഗമായി ഒട്ടേറെ സെമിനാറുകളും ശില്പ ശാലകളും നടത്തപ്പെടുകയുണ്ടായി. ടെലിഗ്രാഫിന്റെ പുനര്‍ നിര്‍മ്മാണ സാധ്യതകളെക്കുറിച്ചു് മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ ഈ വേദികളില്‍ നിന്നു് ഉരുത്തിരിഞ്ഞു വന്നു. ടെലികോം വകുപ്പധികാരികള്‍ക്കു്  'സമഗ്ര വിവര സേവന കേന്ദ്രം' (Total Information Service Centres - TISC) എന്ന പ്രോജക്ടു് റിപ്പോര്‍ടു് തന്നെ സമര്‍പ്പിക്കപ്പെടുകയുണ്ടായി. ഇതെല്ലാം വിവര സാങ്കേതിക വിദ്യയുടെ ജന പക്ഷ പ്രയോഗത്തിനുള്ള മാതൃകകള്‍ രൂപപ്പെടുത്തുന്നവയായിരുന്നു.
*   കെല്‍ട്രോണില്‍ യുണിക്സു് ഉപയോഗിക്കുന്ന വിദഗ്ദ്ധരുടെ ഒരു നിര തന്നെ രൂപപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ പുരോഗമനാശയഗതിക്കാരനായ കെ. വി. അനില്‍ കുമാര്‍  ലിനക്സിലേക്കു് മാറിയതു് സ്വാഭാവികം മാത്രം.

==1995-1996 ലിനക്സിന്റെ ആദ്യ ഉപയോഗം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍==
*   കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ശ്രീ. ഇഗ്നേഷ്യസ് കുഞ്ഞുമോന്‍ വിദേശ സഹായത്തിന്റെ ഭാഗമായി ലഭിച്ച സെര്‍വ്വറില്‍ ലിനക്സു് ഉപയോഗിച്ചു് തുടങ്ങി.

നെതര്‍ലാന്റ്സില്‍ നിന്നു്  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയക്കു് ഹാര്‍ഡ് വെയറും സോഫ്റ്റ്‌വെയറും ശൃംഖലയും ഇന്റര്‍നെറ്റ് ബന്ധവും അടക്കം സഹായം ലഭിച്ചു. ഇന്ത്യയുടെ സാങ്കേതിക പിന്നോക്കാവസ്ഥയ്ക്കു് പരിഹാരമായി സാങ്കേതിക കൈമാറ്റത്തിന്റെ ഭാഗമായി ലഭിച്ചതായിരുന്നു അവ. അവര്‍ തന്നെ എല്ലാം സ്ഥാപിച്ചു് നല്‍കി. മെയിന്‍ കാമ്പസും ലേക്‌സൈഡ് കാമ്പസും ശൃംഖലയുടെ ഭാഗമായിരുന്നു. 16 ഐ.പി. അഡ്രസുകളായിരുന്നു ആകെ ലഭ്യമായതു്. അതില്‍ 10 എണ്ണം വിവിധ വകുപ്പുകളിലെ സെര്‍വറുകള്‍ക്കു് നല്‍കി. ലേക്‌സൈഡിലേയ്ക്കു് രണ്ടെണ്ണം വേണമെന്നു് ശ്രീ.  ഇഗ്നേഷ്യസ് കുഞ്ഞുമോന്‍ ആവശ്യപ്പെട്ടു. ഒരെണ്ണം മാത്രം അനുവദിച്ചു. അതും ചില മാറ്റങ്ങളോടെ ലിനക്സും ഉപയോഗിച്ചു് ലേക്‌സൈഡ് കാമ്പസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും നെറ്റ്‌വര്‍ക്കു് ചെയ്യാന്‍ ശ്രീ. ഇഗ്നേഷ്യസ് കുഞ്ഞുമോനു് കഴിഞ്ഞു. എല്ലാറ്റില്‍ നിന്നു് ഇന്റര്‍നെറ്റു് ലഭ്യമാകുമായിരുന്നു. എന്നാല്‍ നെതര്‍ലാന്റ്സ് വിദഗ്ദ്ധര്‍ ചെയ്ത മെയിന്‍ കാമ്പസില്‍ മൈക്രോസോഫ്റ്റ് പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ച ശൃംഖലയിലെ ചുരുക്കം ചില കമ്പ്യൂട്ടറുകളില്‍ നിന്നു് മാത്രമേ ഇന്റര്‍നെറ്റു് കിട്ടുമായിരുന്നുള്ളു. അതിനാല്‍ മെയിന്‍ കാമ്പസിലും ശ്രീ ഇഗ്നേഷ്യസിന്റെ ലിനക്സു് സംവിധാനം വേണമെന്ന ആവശ്യമുയര്‍ന്നു. അദ്ദേഹം അതു് വിജയകരമായി നിര്‍വഹിക്കുകയും ചെയ്തു. എന്നാല്‍, നെതര്‍ലന്റ്സില്‍ നിന്നു് സാങ്കേതിക കൈമാറ്റത്തിനായി വിദഗ്ദ്ധര്‍ വന്നപ്പോള്‍ അവരിതു് കണ്ടു് ക്രൂദ്ധരാകുകയും തിരിച്ചു് മൈക്രോസോഫ്റ്റിലേയ്ക്കു് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ക്കതു് ചെയ്യാനായില്ല. എല്ലാം തകരാറിലാക്കിയിട്ടു് ശ്രീ. ഇഗ്നേഷ്യസിനെ കുറ്റം പറഞ്ഞു് അവര്‍ തിരിച്ചു പോയി.

ശ്രീ. ഇഗ്നേഷ്യസു് ലിനക്സുപയോഗിച്ചതു കൊണ്ടാണു് എല്ലാം തകരാറിലായതെന്ന ആരോപണം ഉയര്‍ന്നു. സഹായം നല്‍കിയവരുടെ നിബന്ധന പ്രകാരം വീണ്ടും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ തന്നെ ഉപയോഗിക്കാന്‍ യൂണിവേഴ്സിറ്റി അധികാരികള്‍ നിര്‍ബന്ധിതരായി. യൂണിവേഴ്സിറ്റി അധികാരികള്‍ ശ്രീ. ഇഗ്നേഷ്യസ് മൈക്രോസോഫ്റ്റ് വിന്യസിക്കാന്‍ സമ്മതിക്കണമെന്ന ആവശ്യം ഉന്നയിച്ചു. സാങ്കേതികതയേക്കാളുപരി സാങ്കേതിക കൈമാറ്റ പരിപാടിയുടെ വ്യവസ്ഥകള്‍ പ്രാധാനമാണെന്നതായിരുന്നു അവരുടെ വാദം. അതു് ശ്രീ. ഇഗ്നേഷ്യസ് കുഞ്ഞുമോന്‍ അംഗീകരിക്കേണ്ടി വന്നു.

തുടര്‍ന്നു്, നെതര്‍ലാന്റ്സില്‍ നിന്നു് മറ്റൊരു വിദഗ്ദ്ധന്‍ വന്നു. അദ്ദേഹം റെഡ്ഹാറ്റു് സര്‍ടിഫൈഡ് എഞ്ചിനിയറായിരുന്നു. അദ്ദേഹത്തിനെ അയച്ചതു് മൈക്രോസോഫ്റ്റ് ഉപയോഗിച്ചു് നെറ്റ്‌വര്‍ക്കു് ചെയ്യാനായിരുന്നു. അദ്ദേഹം മൈക്രോസോഫ്റ്റും ലിനക്സും ആവശ്യാനുസരണം ഉപയോഗിക്കത്തക്ക തരത്തില്‍ സംവിധാനം ചെയ്തു.   ശ്രീ. ഇഗ്നേഷ്യസ് കുഞ്ഞുമോന്‍ കണ്ണൂര്‍ യീണിവേഴ്സിറ്റിയുടെ ക്ഷണ പ്രകാരം അവിടേയ്ക്കു് പോയി. കണ്ണൂര്‍ യീണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ശ്രീ. ജെയിംസ് മാത്യൂവാണു് ഈ ക്ഷണത്തിനു് കാരണമായി വര്‍ത്തിച്ചതു്.==

==1996-1997 ടെലിഗ്രാഫ് യൂണിയന്റെ സാങ്കേതിക ഉപ സമിതി==
*   കെ.ജി.ബോസ് ഭവനില്‍ നടന്ന ടെലിഗ്രാഫ് ജീവനക്കാരുടെ സംസ്ഥാന പഠന ക്ലാസില്‍ വിവര സാങ്കേതിക പഠനത്തിലും ഈ മേഖലയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഇടപെടലിലും കമ്പിത്തപാല്‍ ജീവനക്കാരുടെ നിര്‍ണ്ണായക പങ്കിനെക്കുറിച്ചു് സഖാവു് പി ഗോവിന്ദപ്പിള്ളയുടെ പരാമര്‍ശങ്ങളെത്തുടര്‍ന്നു് വിവര സാങ്കേതിക വിദ്യ പഠിക്കാനും ആ രംഗത്തെ ഇടപെടല്‍ സാദ്ധ്യതകള്‍ കണ്ടെത്താനുമായി യൂണിയന്റെ ടെക്നിക്കല്‍ സബ്കമ്മിറ്റി രൂപീകരിക്കപ്പെട്ടു.

==1997-1998 പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളാണു് ആദ്യ ഘട്ടത്തില്‍ ഉപയോഗിച്ചു് തുടങ്ങിയതെങ്കിലും വിവര സാങ്കേതിക വിദ്യാ രംഗത്തെ ജനകീയ ഇടപെടലിനും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കെത്തുന്നതിനും ജനകീയാസൂത്രണം സഹായിച്ചു - IHRD മോഡല്‍ എഞ്ചിനിയറിങ്ങു് കോളേജിലെ കമ്പ്യൂട്ടര്‍ ലാബ് ലിനക്സില്‍==
*   ശ്രീ. ജ്യോതി ജോണ്‍ വകുപ്പു് തലവനായുള്ള IHRD മോഡല്‍ എഞ്ചിനിയറിങ്ങു് കോളേജിലെ കമ്പ്യൂട്ടര്‍ ലാബ് പൂര്‍ണ്ണമായും ലിനക്സിലേക്കു് മാറിയിരുന്നു.
*   ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചോറ്റാനിക്കരയിലും ഉദയംപേരൂരിലും  കുറഞ്ഞ ചെലവിലും സംവരണം പാലിച്ചും ആരംഭിച്ച കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍ വിവര സാങ്കേതിക രംഗത്തെ ഇടപെടലിന്റെ മൂര്‍ത്ത രൂപങ്ങളായിരുന്നു. അന്നു് നിലവിലുണ്ടായിരുന്നതിന്റെ മൂന്നിലൊന്നു് ഫീസിനു് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ലഭ്യമാക്കാന്‍ അവമൂലം കഴിഞ്ഞു. തുടര്‍ന്നു് കൊച്ചി കോര്‍പ്പറേഷനിലും  തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലും മറ്റു് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു.

==ജനകീയാസൂത്രണം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗത്തിനു് വഴിയൊരുക്കി==
==1998-1999 ജനകീയാസൂത്രണ പദ്ധതിക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് തുടങ്ങി. സംസ്ഥാനാടിസ്ഥാനത്തില്‍ മാറ്റത്തിനായുള്ള ശ്രമം ==
*   എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പ്രോജക്ടായ EIID ക്കു് വെണ്ടിയുള്ള പഠനത്തിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയം ലഭ്യമായി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെക്കുറിച്ചു് വിവരം കിട്ടി. അതു് പ്രയോഗിച്ചു് നോക്കാന്‍ തീരുമാനിച്ചു. എറണാകുളം മോഡല്‍ എഞ്ചിനിയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ വിഭാഗം തലവന്‍ ശ്രീ. ജ്യോതി ജോണ്‍ മുന്‍കൈയെടുത്തു് അവിടത്തെ കമ്പ്യൂട്ടര്‍ ലാബ് ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കുന്നതായി കണ്ടെത്തി.
*   കെജിബോസ് ഭവനില്‍ ജ്യോതി ജോണ്‍, കെ. വി. അനില്‍കുമാര്‍, പി.വി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു് ചര്‍ച്ച. ഇതില്‍ ശ്രീ. എം അരുണും പങ്കെടുത്തിരുന്നു. ഉണ്ണികൃഷ്ണന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ അനുകൂലിച്ചില്ല. യൂസര്‍ ഫ്രണ്ട്ലിയല്ല, സേവന പിന്തുണ ലഭ്യമല്ല എന്നിവയാണു് കാരണമായി പറഞ്ഞതു്. അരുണാകട്ടെ, സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ രാഷ്ട്രീയം കലര്‍ത്തുന്നു എന്ന ആരോപണം ഉന്നയിച്ചു.
*   കെജിബോസ് ഭവനില്‍ ശ്രീ. എം. പി പരമേശ്വരനുമായി EIID പ്രവര്‍ത്തകരായ എം കൃഷ്ണദാസും ജോബി ജോണും കെവി അനില്‍കുമാറും എന്‍ എഫ് പി ടി ഇ പ്രവര്‍ത്തകരായ പിരാജേന്ദ്രനും ബാബു ഡൊമിനിക്കും ജോസഫ് തോമസും ചേര്‍ന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വീകാര്യതയെക്കുറിച്ചു് ചര്‍ച്ച നടത്തി. മാതൃക സൃഷ്ടിച്ചു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വീകാര്യത സമൂഹത്തിനു് മുമ്പില്‍ തെളിയിക്കാന്‍ ശ്രീ എം.പി നിര്‍ദ്ദേശിച്ചു. ആ വെല്ലുവിളി EIID പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. EIID പ്രോജക്ടില്‍ അതിനാവശ്യമായ ഫണ്ടോ സാധ്യതയോ ഇല്ലാതിരുന്നതു് മൂലം കമ്പിത്തപാല്‍ തൊഴിലാളികളുടെ സന്നദ്ധ പ്രവര്‍ത്തത്തിലൂടെ പഠനം തുടര്‍ന്നു.

==1999-2000 ഇ-ഭരണ മാതൃക രൂപപ്പെടുത്താന്‍ ജനകീയ പഠനം - നാല് ഗ്രാമ പഞ്ചായത്തുകളുടെ പ്രാഥമിക വിവരാധിഷ്ഠിത ഇ-ഭരണത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന വിവര സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മ രംഗത്തു് ==
*   ജനകീയ ഐടി പഠനം. കമ്പിത്തപാല്‍ ജീവനക്കാരും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും അടങ്ങുന്ന 60 പേര്‍ രണ്ടു് മാസം നീണ്ട പഠനം നടത്തി. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും പൊതു മേഖലാ സ്ഥാപനങ്ങളും എങ്ങിനെ ഐടി ഉപയോഗിക്കണമെന്നു് പഠിച്ചു. വിവര വിനിമയ സംവിധാനത്തിന്റെ പരിഷ്കാരത്തിലൂടെ ഭരണ സംവിധാനത്തിന്റെ പുനര്‍ നിര്‍മ്മാണ സാധ്യത തിരിച്ചറിഞ്ഞു. അതിന്റെ ഭരണ പരിഷ്കാര സാധ്യതകള്‍ കണ്ടെത്തി. കണ്ടെത്തലിന്റെ പ്രധാന വശങ്ങള്‍ പ്രാഥമിക വിവരത്തെ അടിസ്ഥാനമാക്കിയുള്ള ഭരണ നിര്‍വഹണവും ഭരണ നിര്‍വഹണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന വിവരം അപ്പപ്പോള്‍ ശേഖരിക്കുന്നതിലൂടെ കാലികമായി നിലനില്‍ക്കുന്ന വിവര ശേഖരവും അതു് സാധ്യമാക്കുന്ന ചടുലവും ഏറ്റവും കാര്യക്ഷമവും ജനോപകാരപ്രദമായ ഭരണവും അതിനായി സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രയോഗവും ഹാര്‍ഡ് വെയറിന്റെ ഏറ്റവും കുറഞ്ഞ ഉപയോഗവും  തുടങ്ങിയവയായിരുന്നു. റിപ്പോര്‍ടു് നയനാര്‍ സര്‍ക്കാരിനു് സമര്‍പ്പിച്ചു.
*   ചോറ്റാനിക്കര, കുന്നത്തു് നാടു്, അശമന്നൂര്‍, കിഴക്കമ്പലം പഞ്ചായത്തുകളില്‍ പ്രാഥമിക വിവരാധിഷ്ഠിത ഇ-ഭരണ പ്രോജക്ടുകള്‍. കിഴക്കമ്പലം ഭരണപരമായ കാരണങ്ങളാല്‍ പൂര്‍ത്തിയായില്ല. മറ്റു് പഞ്ചായത്തുകളില്‍ വിവര ശേഖരണവും ഡിജിറ്റൈസേഷനും പൂര്‍ത്തിയാക്കപ്പെട്ടു. ലിനക്സും പോസ്റ്റ്-ഗ്രേ-എസ്‌ക്യൂ‌എല്‍ ഉപയോഗിക്കപ്പെട്ടു. gtk, gdk ലൈബ്രറികളുപയോഗിച്ചു് ഗ്രാഫിക് യൂസര്‍ ഇന്റര്‍ഫേസുകളടക്കം വിവരം എടുത്തുപയോഗിക്കുന്നതിനു് പാക്കേജു് വികസിപ്പിക്കപ്പെട്ടു. പഞ്ചായത്തിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടേയും പ്രവര്‍ത്തനം ഇതിന്റെ പരിധിയില്‍ വന്നിരുന്നു. വില്ലേജിലുള്ള ഭൂമിയുടെ വിവരം പ്രാഥമിക വിവരങ്ങളുമായി പരിശോധിച്ചു് ഏകീകരിക്കപ്പെട്ടു. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ സ്വയം അറിവു് നേടി കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലെ ശ്രീ കെ. വി അനില്‍കുമാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കു് സാങ്കേതികവും ഭരണ പരവുമായ നേതൃത്വം നല്‍കി. ഏഴോളം സോഫ്റ്റ്വെയര്‍ വിദഗ്ദ്ധരെ പരിശീലിപ്പിച്ചു. ശ്രീ എം. കൃഷ്ണദാസിന്റേയും ജോബി ജോണിന്റേയും ഇതര EIID പ്രവര്‍ത്തകരുടേയും സഹായത്തോടെയാണു് പ്രോജക്ടു് നിര്‍വഹണം നടന്നതു്. ചോറ്റാനിക്കര പഞ്ചായത്തില്‍ അയല്‍ കൂട്ടങ്ങളുടെ കേന്ദ്ര സംവിധാനമായി പ്രവര്‍ത്തിച്ചു് നിര്‍വഹണ ഏജന്‍സിയായി അംഗീകരിക്കപ്പെട്ട പഞ്ചായത്തു് വികസന സമിതിയാണു് സ്വതന്ത്ര സോഫ്റ്റ്വെയറുപയോഗിച്ചുള്ള പ്രാഥമിക വിവരാധിഷ്ഠിത ഇ-ഭരണ പ്രോജക്ടു് നിര്‍വഹണം ഏറ്റെടുത്തതു്. പഞ്ചായത്തു് പ്രസിഡണ്ടു് ശ്രീ വി രവീന്ദ്രനും വികസന സമിതി കണ്‍വീനര്‍ ശ്രീ ജോസഫ് തോമസുമായിരുന്നു. മറ്റു് പഞ്ചായത്തുകളില്‍ ഗുണഭോക്തൃ സമിതികള്‍ രൂപീകരിക്കപ്പെട്ടു. അശമന്നൂരില്‍ ടെലിഫോണ്‍സിലെ പി. പി. സുകുമാരന്‍ നേതൃത്വം നല്‍കി. മറ്റു് പഞ്ചായത്തുകളില്‍ ഭരണ സമിതി പ്രസിഡണ്ടുമാരും അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങള്‍ക്കു് നേതൃത്വം നല്‍കി.

==2000-2001 - സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിച്ചതിന്റെ പേരില്‍ പ്രതികാര നടപടി - അനില്‍ കുമാര്‍ പിരിച്ചു വിടപ്പെട്ടു. EIID യ്ക്കും ചോറ്റാനിക്കര പഞ്ചായത്തു് വികസന സമിക്കുമെതിരെ വിജിലന്‍സ് കേസുകള്‍ - സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിച്ചു് സേവനം നല്‍കുക എന്ന നിയമാവലിയോടെ OSS ICS Ltd രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ==
*   2000 ഏപ്രില്‍ 1 മുതല്‍ 7 വരെ ലീവു് നീട്ടിയെന്ന പേരില്‍ അതു് അനുവദിക്കാതെ മേയ് മാസത്തില്‍ ശ്രീ കെ. വി. അനില്‍കുമാര്‍ കെല്‍ട്രോണില്‍ നിന്നു് പിരിച്ചു് വിടപ്പെട്ടു. അവിടത്തെ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ ലോബിയുടെ കടുത്ത വൈരാഗ്യ ബുദ്ധിയാണിതിനു് പിന്നില്‍ പ്രവര്‍ത്തിച്ചതു്.
*   2000 ജൂലൈ 24 നു് സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ മാത്രം സേവനം നല്‍കും എന്ന നിയമാവലിയോടെ ഈ രംഗത്തെ ആദ്യത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തൊഴിലാളികളുടെ വ്യസായ സഹകരണ സംഘം OSS ICS Ltd S.Ind E-245 സംസ്ഥാന വ്യവസായ വകുപ്പിനു് കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
*   2000 ഒക്ടോബറില്‍ ഭരണ മാറ്റത്തെ തുടര്‍ന്നു്  EIID പ്രവര്‍ത്തനവും പഞ്ചായത്തുകളുടെ പദ്ധതികളും ഉപേക്ഷിക്കപ്പെട്ടു.പുതിയ ഭരണ സമിതിയില്‍ EIID യുടെ ഉത്തരവാദിത്വം ഏറ്റെടുത്ത വൈസ് പ്രസിഡണ്ടു് അതിന്റെ പ്രവര്‍ത്തനം തടസ്സപ്പെടത്തക്ക തരത്തില്‍ ഓഫീസും ആസ്തികളും വിവരങ്ങളും ഫയലുകളും ജില്ലാ പഞ്ചായത്തിലേല്പിക്കണമെന്നു് ഉത്തരവിടുകയും ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിശദീകരിക്കാന്‍ ശ്രമിച്ച EIID പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും രേഖകളില്‍ കൃത്രിമം കാണിക്കുന്നതായി ആരോപണം ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്നു്, കണക്കുകള്‍ സെക്രട്ടറിക്കു് ഏല്പിച്ചില്ലെന്ന പേരില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും അന്വേഷണം നടക്കുകയും ചെയ്തു. കണക്കുകള്‍ കൃത്യമായി സെക്രട്ടറിക്കു് രേഖാമൂലം കൈമാറിയിട്ടുള്ളതായി തെളിവു് ഹാജരാക്കപ്പെട്ടതോടെ വിജിലന്‍സ് കേസ് നിലനില്‍ക്കാതായി.
*   ചോറ്റാനിക്കര പഞ്ചായത്തില്‍ മേല്‍ പ്രോജക്ടിന്റെ നിര്‍വഹണം ഏറ്റെടുത്ത വഞ്ചായത്തു് വികസന സമിതിക്കെതിരെ തുടര്‍ന്നു വന്ന ഭരണ സമിതി വൈര്യ നിര്യാതന ബുദ്ധിയോടെ പെരുമാറുകയാണുണ്ടായതു്. ആവശ്യമായ രേഖകളും വിശദീകരണങ്ങളും നല്‍കാതെയും തെറ്റിദ്ധരിപ്പിച്ചും ഓഡിറ്റു് തടസ്സങ്ങള്‍ സൃഷ്ടിച്ചും അതിന്റെ പേരില്‍ വിജിലന്‍സ് കേസ് നല്‍കിയും പഞ്ചായത്തു് വികസന സമിതിയെ പഴിക്കുകയും പ്രവര്‍ത്തകരെ ദ്രോഹിക്കുകയുമാണു്. കേസിനാസ്പദമായി ഉന്നയിച്ചിട്ടുള്ള എല്ലാ ഓഡിറ്റ് തടസ്സങ്ങള്‍ക്കും രേഖകളും കണക്കും വസ്തുതകളും നിരത്തി യുക്തി സഹവും വ്യക്തവുമായ മറുപടി നല്‍കാന്‍ വികസന സമിതി പ്രവര്‍ത്തകര്‍ക്കു് കഴിഞ്ഞു. വിജിലന്‍സിന്റെ റിപ്പോര്‍ടു് ലോക്കല്‍ ഫണ്ടു് ഓഡിറ്റിനോ സര്‍ക്കാരിനോ നല്‍കിയിരിക്കുകയാണു്.
*   OSS ICS നിലനിര്‍ത്താനായി സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള പാക്കേജു് നിര്‍മ്മിക്കുക എന്ന നിര്‍ദ്ദേശം ഉയര്‍ന്നു. എറണാകുളം കമ്പിത്തപാല്‍ സഹകരണ സംഘത്തെ സമീപിക്കുകയും ശ്രീ എം. പി രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഭരണസമിതിയും അതിനു് നേതൃത്വം നല്‍കുന്ന എന്‍.എഫ്.പി.ടി. യും അംഗീകാരം നല്‍കുകയും ചെയ്തു. 56000 രൂപയ്ക്കു് അതു് ചെയ്യാന്‍ കരാറായി.
*   OSS ICS നു് എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ അഫിലിയേഷനും അവിടെനിന്നു് വായ്പയും ലഭ്യമാക്കാനുള്ള ശ്രമം വിജയിച്ചില്ല. വ്വസായ സഹകരണ സംഘത്തിനു് വായ്പ നല്‍കാന്‍ ബാങ്കുകളും തയ്യാറായിരുന്നില്ല. OSS ICS നെ സാങ്കേതികമായി സഹായിച്ചിരുന്ന EIID പ്രവര്‍ത്തകര്‍ സാമ്പത്തികമായി കൂടി സഹായിക്കാന്‍ തീരുമാനിച്ചു. എന്‍. എഫ്. പി. ടി. ഇ. സഖാക്കള്‍ വായ്പയായി പണം സ്വരൂപിച്ചു് നല്‍കി.

==2001-2002 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹനത്തിനു് കൂട്ടായ്മ - ATPS==
*  OSS ICS നെ സഹായിക്കാനുള്ള ഔപചാരിക സംവിധാനം എന്ന നിലയില്‍ അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം (Appropriate Technology Promotion Society - ATPS) ചാരിറ്റബില്‍ ട്രസ്റ്റു് നിയമപ്രകാരം 11-04-2001 നു് ER-419/2001 നമ്പറായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. EIID പ്രവര്‍ത്തകരും എന്‍. എഫ്. പി. ടി. ഇ. പ്രവര്‍ത്തകരുമായിരുന്നു അംഗങ്ങള്‍. 12 ലക്ഷത്തിലധികം രൂപ വായ്പയായി വിവിധ മേഖലകളിലെ തൊഴിലാളി സഖാക്കളില്‍ നിന്നു് സമാഹരിച്ചു് നല്‍കപ്പെടുകയുണ്ടായി.

==2002-2003 വിവര വിചാരം, വിവര സംഗമം ==
*   2003 ജനുവരിയില്‍ വിവര വിചാരം പ്രസിദ്ധീകരിക്കപ്പെട്ടു.  ഐടിയുടെ ശരിയായ പഠനത്തിനു് വഴിയൊരുക്കുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കുന്നതിനും വിവരവിചാരം ഉപകരിച്ചു. ഒട്ടേറെ മഹദ് വ്യക്തികളുടെ പ്രശംസ പിടിച്ചുപറ്റിയ അതിന്റെ ഉള്ളടക്കം ഇന്നും മൂല്യവത്തായി നിലകൊള്ളുന്നു.
*   2003 മാര്‍ച്ചില്‍ മഹാരാജാസ് കോളേജില്‍ വിവര സംഗമം സംഘടിപ്പിക്കപ്പെട്ടു. വിവര സാങ്കേതിക വിദ്യയുടെ നിഗൂഢതകള്‍ അവസാനിപ്പിക്കുക, ജനകായമാക്കുക, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലും പൊതു മേഖലാ സ്ഥാപനങ്ങളിലും അവയുടെ പ്രയോഗ സാധ്യതകളും രീതികളും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മേന്മകളും വകുപ്പു തിരിച്ചും മേഖല തിരിച്ചും ചര്‍ച്ച പെയ്യപ്പെട്ടു.

==2004-2005 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വേണമെന്ന നിബന്ധനകളോടെ ആദ്യത്തെ ടെണ്ടര്‍==
*  തൃശൂര്‍ ബിഎസ്എന്‍എല്‍ അസറ്റ് ഡാറ്റാ ബേസ് വികസനം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യവസ്ഥകളോടെ ടെണ്ടര്‍ ചെയ്തു് വെണ്ടറെ കണ്ടെത്തി. അതിന്റെ പേരില്‍ ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസു് നിലനില്‍ക്കുന്നു.

==2005-2006 പറൂര്‍ എസ്എന്‍ജിസ്റ്റില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കോഴ്സുകള്‍==
*  ശ്രീ. ഇഗ്നേഷ്യസ് കുഞ്ഞുമോന്‍ പറൂര്‍ എസ്എന്‍ജിസ്റ്റില്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കോഴ്സുകള്‍ ആരംഭിച്ചു.
*  എറണാകുളം ടെലിഗ്രാഫ് ഓഫീസിന്റെ വ്യവസ്ഥാ പുനര്‍ നിര്‍മ്മാണം. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചുള്ള കളക്ഷന്‍ അക്കൌണ്ടിങ്ങു് സംവിധാനം.
*  തൃശൂര്‍ കേരള സോഷ്യല്‍ ഫോറം.

==2007-2008 സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചും സാങ്കേതിക കൈമാറ്റം ഉറപ്പാക്കിക്കൊണ്ടും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ERP യും സര്‍ക്കാര്‍ വകുപ്പുകളില്‍ ഇ-ഭരണവും നടപ്പാക്കുന്നതിന്റെ നല്ലൊരു മാതൃക എറണാകുളം ബിഎസ്എന്‍എല്‍ ലില്‍==
* എറണാകുളം ബി എസ് എന്‍ എല്‍ ലെ അസറ്റു് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കപ്പെട്ടു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വേണമെന്നും സാങ്കേതിക കൈമാറ്റം നടക്കണമെന്നും അടക്കമുള്ള വ്യവസ്ഥകളോടെ ടെണ്ടര്‍ ചെയ്താണു് വെണ്ടറെ കണ്ടെത്തിയതു്. പ്രോജക്ടു് നിര്‍വഹണ ചക്രം കൃത്യമായി നിര്‍വചിക്കപ്പെട്ടിരുന്നു. ഈ ടെണ്ടറിന്റെ കാര്യത്തിലും ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസ് നടക്കുന്നു.

==2008-2009 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രണ്ടാം ദേശീയ സമ്മേളനം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വ കലാശാലയില്‍. സംഘാടനം it@school, CUSAT, ATPS & OSS ICS Ltd, 2008 ഡിസംബര്‍ 21 നു് DAKF രൂപീകരണ സമ്മേളനം,  2009 ഫെബ്രുവരിയില്‍ FSIA രജിസ്റ്റര്‍ ചെയ്യപ്പെട്ടു==
*  ശ്രീ. ഇഗ്നേഷ്യസ് കുഞ്ഞുമോന്‍ കുസാറ്റില്‍ തിരിയെ എത്തുന്നു. CIRM ഡയറക്ടറായി നിയമിതനായി.
*  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രണ്ടാം ദേശീയ സമ്മേളനം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ഐടി@സ്കൂളും എടിപിഎസും ഒഎസ്എസും കൂടി ചേര്‍ന്നു് സംഘടിപ്പിക്കപ്പെട്ടു. മൂന്നു് പൊതു സമ്മേളനങ്ങള്‍, 30 വിഷയങ്ങളില്‍ സെമിനാറുകള്‍, 28 ശില്പശാലകളും പഠനക്ലാസുകളും, എക്സിബിഷന്‍ തുടങ്ങിയവ നടത്തപ്പെട്ടു. സ്വതന്ത്ര സോഫ്റ്റു്വെയര്‍, സ്വതന്ത്ര വിജ്ഞാനം, സ്വതന്ത്ര സമൂഹം (Free Software, Free Knowledge, Free Society) എന്ന ആശയം മുന്‍നിര്‍ത്തിയാണു് സമ്മേളനം സംഘടിപ്പിക്കപ്പെട്ടതു്. 6 വേദികളിലായി 5 സെഷനുകള്‍ വീതം മേല്‍ ആശയങ്ങളുമായി ബന്ധപ്പെട്ട 30 വിഷയങ്ങള്‍ ചര്‍ച്ചക്കു് വിധേയമായി. കൂടാതെ 3 പൊതു സമ്മേളനങ്ങളും നടത്തപ്പെട്ടു. കേരളത്തില്‍ നിന്നു് ബ. കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസവകുപ്പു് മന്ത്രിയും ധനകാര്യവകുപ്പു് മന്ത്രിയും വ്യവസായ വകുപ്പു് മന്ത്രിയും വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തു. ബംഗാളില്‍നിന്നു് ഐറ്റി വകുപ്പു് മന്ത്രി സമ്മേളനങ്ങളില്‍ മുഴുവന്‍ സമയവും പങ്കെടുക്കുകയുണ്ടായി. വൈസു് ചാന്‍സലര്‍മാരും പ്രൊഫസര്‍മാരും വിവിധ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകളും വിദഗ്ദ്ധരും സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രവര്‍ത്തകരും ഉപഭോക്താക്കളും സംഘാടകരുമടക്കം 1500 ലധികം പേര്‍ സമ്മേളനത്തിന്റെ ഭാഗമായി. രാഷ്ട്രീയ പ്രവര്‍ത്തകര്‍, ട്രേഡു്യൂണിയന്‍ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, തൊഴിലാളികള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ടു് സമ്മേളനം ഇതര സ്വതന്ത്ര സോഫ്റ്റു്വെയര്‍ സമ്മേളനങ്ങളില്‍ നിന്നു് വ്യത്യസ്ഥമായിരുന്നു. മുന്നൂറോളം പേര്‍ മറ്റു് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു. ഒന്‍പതു് സംസ്ഥാനങ്ങള്‍ പ്രതിനിധീകരിക്കപ്പെട്ടു. മൂര്‍ത്തമായ സ്വതന്ത്ര സോഫ്റ്റു്വെയര്‍ വ്യാപനപരിപാടികളായി ആറു് പദ്ധതികള്‍ സമ്മേളനത്തില്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടു. അഭിവന്ദ്യ റിട്ടയര്‍ഡ് സുപ്രീംകോടതി ജസ്റ്റിസ് ശ്രീ. വി. ആര്‍. കൃഷ്ണയ്യര്‍ മുഖ്യ രക്ഷാധികാരിയും ബഹുമാനപ്പെട്ട രാജ്യസഭാംഗം ശ്രീ ചന്ദ്രന്‍ പിള്ള, കൊച്ചി മേയര്‍ ശ്രീമതി വില്യംസും കളമശ്ശേരി ചെയര്‍ മുനിസിപ്പല്‍ പേഴ്സണ്‍ ശ്രീമതി അരീഫാ ടിച്ചറും രക്ഷാധികരികളും ബഹുമാനപ്പെട്ട എംഎല്‍എയും മെമ്പര്‍ സിന്‍ഡിക്കേറ്റുമായ ശ്രീ. ദിനേശ്‌മണി സി എം സ്വാഗത് സംഘം അദ്ധ്യക്ഷനും ശ്രീ. ഇഗ്നേഷ്യസ് കുഞ്ഞുമോന്‍ സഹാദ്ധ്യക്ഷനും ശ്രീ. ജോയ് ജോബ് കുളവേലി ജനറല്‍ കണ്‍വീനറും ശ്രീ. ജോസഫ് തോമസ് കണ്‍വീനറുമായ സംഘാടക സമിതിയാണു് സമ്മേളന നടത്തിപ്പു് ഏറ്റെടുത്തു്. ശ്രീ. ജോയ് ജോബ് കുളവേലിയുടെ നേതൃത്വത്തില്‍ കുസാറ്റു് സിന്‍ഡിക്കേറ്റും ശ്രീ. മോഹനചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ കുസാറ്റു് ഫാക്കല്‍ടിയും ശ്രീ ഹരിലാലിന്റെ നേതൃത്വത്തില്‍ കുസാറ്റു് ജീവനക്കാരും ശ്രീ. സനലിന്റെ നേതൃത്വത്തില്‍ റിസര്‍ച്ചു് സ്കോളേഴ്സും എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും ശ്രീ. അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ ഐടി@സ്കൂള്‍ പ്രോജക്ടും ശ്രീ ബാബു ഡൊമിനിക്കിന്റെ നേതൃത്വത്തില്‍ ATPS ഉം ശ്രീ. എം. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ OSS ICS Ltd ഉം കെല്‍ട്രോണില്‍ നിന്നു് ശ്രീ. കെ. വി അനില്‍കുമാറും സമ്മേളന വിജയത്തിനു് കൈ മെയ് മറന്നു് പണിയെടുത്തു. കൊച്ചിയിലെ ഇടതുപക്ഷ, പുരോഗമന, ജനാധിപത്യ, സര്‍വ്വീസ്, ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനങ്ങളുടെ എല്ലാവിധ സഹായ സഹകരണങ്ങളും സമ്മേളനത്തിനു് ലഭിച്ചു.
*  2008 ഡിസംബര്‍ 21 നു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സംഖ്യം (Democratic Alliance for Knowledge Freedom - DAKF) രൂപീകരണ കണ്‍വെന്‍ഷന്‍ എറണാകുളത്തു് നടന്നു. DAKF സംസ്ഥാന സംഘാടക സമിതി രൂപീകരിക്കപ്പെട്ടു.
*  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വേണമെന്ന വ്യവസ്ഥകളോടെ തിരുവനന്തപുരം ബിഎസ്എന്‍എല്‍ അസറ്റു് മാനേജു്മെന്റു് സംവിധാനത്തിനു് വേണ്ടി ടെണ്ടര്‍ - ഊമക്കത്തിന്റെ പേരിലുള്ള വിജിലന്‍സ് കേസിനെത്തുടര്‍ന്നു് പിന്‍ വലിക്കപ്പെട്ടു.
*  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് വിവര സാങ്കേതിക സേവനം നല്‍കുന്ന സ്ഥാപനങ്ങളുടേയും സംരംഭകരുടേയും കൂട്ടായ്മയായി ഫ്രീ സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സ്ഥാപിതമായി.2009 ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

==2009-2010 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂന്നാം ദേശീയ സമ്മേളനത്തില്‍ എറണാകുളത്തു് നിന്നു് 8 പ്രതിനിധികള്‍ ==
* എറണാകുളത്തു് വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ കണ്‍വന്‍ഷനില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുകയും അതിന്റെ പ്രസക്തിയും വാട്ടര്‍ അതോറിറ്റിയില്‍ നടപ്പാക്കാന്‍ പോകുന്ന ERP സ്വതന്ത്ര  സോഫ്റ്റ്‌വെയറുപയോഗിച്ചുള്ളതാകേണ്ടതിന്റെ ആവശ്യകതയും വിശദികരിക്കപ്പെട്ടു. കളമശ്ശേരി SCMS, അങ്കമാലി FISAT, കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനിയറിങ്ങു് കോളേജ് എന്നിവിടങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സെമിനാറുകള്‍ സംഘടിപ്പിക്കപ്പെട്ടു.
* ആഗസ്റ്റ് 23 നു് കുസാറ്റ് മറൈന്‍ സയന്‍സ് സെമിനാര്‍ ഹാളില്‍ രാജ്യസഭാ എം. പി . പി. രാജീവ് ഉല്‍ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ വെച്ചു് DAKF എറണാകുളം ജില്ലാ ഘടകം രൂപീകരിക്കപ്പെട്ടു. ശ്രീ. ഇഗ്നേഷ്യസ് കുഞ്ഞുമോന്‍ പ്രസിഡണ്ടും ശ്രീ. എം കൃഷ്ണദാസ് സെക്രട്ടറിയുമായി ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
* മാര്‍ച്ചു് 20,21 തീയതികളിലായി ബാംഗ്ലൂരില്‍ ചേര്‍ന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂന്നാം ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നു് 8 പ്രതിനിധികള്‍ പങ്കെടുത്തു.
* മാര്‍ച്ചു് 20 നു് ബാംഗ്ലൂരിലെ ശിക്ഷക്‌സദനില്‍ ചേര്‍ന്ന 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 സംഘടനകളുടെ 286 പ്രതിനിധികളുടെ യോഗം FSMI രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ 65 ജനറല്‍ കൌണ്‍സിലംഗങ്ങളില്‍ 11 പേരും 27 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളില്‍ 4 പേരും പ്രസിഡണ്ടും കേരളത്തില്‍ നിന്നാണു്. 3 ജനറല്‍ കൌണ്‍സില്‍ അംഗങ്ങളും 2 എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും  പ്രസിഡണ്ടും എറണാകുളത്തു് നിന്നു്.

==2010-2011 കളമശ്ശേരിയില്‍ വിക്കി കൂട്ടായ്മ==
* ഏപ്രില്‍ 17 നു് കളമശ്ശേരിയില്‍ ലോക മലയാളം വിക്കി കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടു.